Connect with us

Kerala

സ്‌കൂളില്‍ ഷോക്കേറ്റു മരണം: മിഥുനിന്റെ മാതാവ് വിദേശത്ത് നിന്ന് ശനിയാഴ്ച എത്തും

നിലവില്‍ തുര്‍ക്കിയിലുള്ള സുജ നാളെ വൈകിട്ട് കുവൈത്തിലും അവിടെ നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.

Published

|

Last Updated

കൊല്ലം | തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുനിന്റെ മാതാവ് സുജ വിദേശത്ത് നിന്ന് ശനിയാഴ്ച നാട്ടിലെത്തും. നിലവില്‍ തുര്‍ക്കിയിലുള്ള സുജ നാളെ വൈകിട്ട് കുവൈത്തിലും അവിടെ നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.

നാലുമാസം മുമ്പാണ് സുജ വീട്ടുജോലിക്കായി കുവൈത്തിലേക്ക് പോയത്. വീട്ടുകാരോടൊപ്പം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു അവര്‍.

മകന്‍ അപകടത്തില്‍ പെട്ട വിവരം അറിയിക്കാന്‍ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചിരുന്നില്ല. ഒടുവില്‍ വൈകിട്ടോടെയാണ് സുജയെ ഫോണില്‍ ലഭിച്ചത്. മകന്‍ ഐ സി യുവിലാണ് എന്നാണ് അവരെ അറിയിച്ചിരിക്കുന്നത്.

 

Latest