Connect with us

Kuwait

കുവൈത്തില്‍ സുരക്ഷ പരിശോധന ശക്തമാക്കി; കഴിഞ്ഞദിവസങ്ങളില്‍ പിടിയിലായത് 2771പേര്‍

നിയമലംഘകരെ കണ്ടെത്തി ഡിപോട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റി പിന്നീട് നാടുകടത്തുകയാണ് ചെയ്യുന്നത്

Published

|

Last Updated

കുവൈത്ത് സിറ്റി |  കഴിഞ്ഞദിവസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധന യില്‍ 2771ഓളം പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 565പേര്‍ നിയമലംഘനങ്ങള്‍ക്കും404പേര്‍ റസിഡന്‍സി നിയമം ലംഘിച്ചതിനുമാണ് അറസ്റ്റിലായത്. മദ്യം മയക്കു മരുന്ന് സൈക്കോ ട്രോപിക്ക് ലഹരി വസ്തുക്കള്‍ എന്നിവ കൈവശം വെച്ചതിന് 114പേരും പിടിയിലായി. ട്രാഫിക് നിയമലംഘനത്തെ തുടര്‍ന്ന് 41വാഹനങ്ങള്‍ പിടിച്ചെടുത്തു.

നിയമലംഘകരെ കണ്ടെത്തി ഡിപോട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റി പിന്നീട് നാടുകടത്തുകയാണ് ചെയ്യുന്നത് .ഇത്തരത്തില്‍ നാട് കടത്തപെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാന്‍കഴിയില്ല. അതെ സമയംഅനധികൃത താമസക്കാര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമപ്പ് കാലാവധി അവസാനിച്ച ശേഷം അധികൃതര്‍ ആരംഭിച്ച സുരക്ഷ പരിശോധനയില്‍ ഇത് വരെയായി 4650 നിയമലം ഘകര്‍ പിടിയിലായതായതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ യുസുഫ് അല്‍ അയ്യൂബ് അറിയിച്ചു. ജലീബ് മഹബൂല ഏരിയകളില്‍ നിന്നാണ് ഇവരിലധികം പേരും പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു. പിടിക്കപ്പെട്ടവരെ വിരലടയാളം രേഖപെടുത്ത്തിയശേഷം നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി. പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം കുവൈത്തിലുടനീളം അധികൃതര്‍ നടത്തി വരുന്ന സുരക്ഷ പരിശോധന തുടരുകയാണ്. 65000 ത്തില്‍ അധികമാളുകളാണ് പൊതു മാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതന്നും അദ്ദേഹം പറഞ്ഞു.

 

 

Latest