Kerala
സിപിഐഎം വിടുന്ന രണ്ടാമത്തെ വനിതാ നേതാവ്; സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍
മുപ്പത് വര്‍ഷത്തെ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചാണ് സുജ മുസ്ലിം ലീഗില്‍ ചേര്‍ന്നത്.
കൊല്ലം| കൊല്ലം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നു. മുപ്പത് വര്‍ഷത്തെ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചാണ് സുജ മുസ്ലിംലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളില്‍ നിന്നാണ് സുജ ലീഗ് അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ.
സിപിഐഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് സുജ പ്രതികരിച്ചത്. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണുള്ളതെന്നും സുജ പറഞ്ഞു.
അടുത്തിടെ സി പി ഐ എം വിടുന്ന രണ്ടാമത്തെ വനിതാ നേതാവാണ് സുജ ചന്ദ്രബാബു. കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എ ഐഷാ പോറ്റി സി പി ഐ എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.





