Kerala
സയ്യിദ് അലി ശിഹാബിന് ഖാദിസിയ്യയുടെ സ്നേഹാദരം
മനുഷ്യർക്കൊപ്പം എന്ന സന്ദേശമുയർത്തി കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്ര ജന മനസ്സുകളിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനാണ് ആദരവ്
ഫറോക്ക് | മനുഷ്യർക്കൊപ്പം എന്ന സന്ദേശമുയർത്തി കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്ര ജന മനസ്സുകളിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച സിറാജ് ലൈവ് എഡിറ്റർ ഇർ ചാർജ് സയ്യിദ് അലി ശിഹാബിന് ഫറോക്ക് ഖാദിസിയ്യയുടെ നേതൃത്വത്തിൽ ആദരവ് നൽകി. ഖാദിസിയ്യ ഗ്രാൻഡ് മസ്ജിദിൽ നടന്ന അനുമോദന സംഗമം സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഖാദിസിയ്യ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് കെ വി തങ്ങൾ, പി എ കെ മുഴപ്പാല, സലീം എഞ്ചിനീയർ, ഇബ്റാഹിം കരീം ബാഖവി, ശംസുദ്ധീൻ ബുഖാരി, എൻ അബ്ദുൽ സലാം സഖാഫി, വി പി ഷാഫി ഹാജി, എൻ സി കോയക്കുട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.





