Eranakulam
എറണാകുളത്ത് ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളം | തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നും വരുന്ന എക്‌സ്പ്രസ് ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഇസൈവാണി കുഞ്ഞിപിള്ള (40)യാണ് മരിച്ചത്. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16187 കാരയ്ക്കല്‍–എറണാകുളം എക്‌സ്പ്രസിലെ എസ്4 (ടി4) കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. റെയില്‍വേ പോലീസ് വൈദ്യസംഘം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.
.
---- facebook comment plugin here -----





