Connect with us

National

ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതി പിടിയിൽ

ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ വെച്ച് ഒരാൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഫാറൂഖ് അബ്ദുള്ള പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കമൽ സിങ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്നവർ പ്രതിയെ മർദ്ദിക്കുകയും ചെയ്തു.

തന്റെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. ഇത്രയധികം സുരക്ഷയുള്ള (Z+ NSG) ഒരു മുൻ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്താൻ അക്രമിക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവസമയത്ത് ഡെപ്യൂട്ടി മുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഒപ്പമുണ്ടായിരുന്നു.

Summary

National Conference President Farooq Abdullah narrowly escaped an assassination attempt during a wedding ceremony in Jammu and Kashmir. The attacker, Kamal Singh, was overpowered by the security team after he tried to fire a loaded pistol at point-blank range. Chief Minister Omar Abdullah raised serious concerns over the security lapse involving a Z+ protected leader.

Latest