Connect with us

Kozhikode

വൈദ്യുതി നിയമഭേദഗതി: വൈദുതി വകുപ്പ് ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിച്ചു

നാഷണല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് നേതൃത്വത്തില്‍ റാലിയും യോഗവും സംഘടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ രണ്ടു മണിക്കൂര്‍ ജോലിനിര്‍ത്തിവച്ച് പ്രതിഷേധിച്ചു. നാഷണല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് നേതൃത്വത്തില്‍ റാലിയും യോഗവും സംഘടിപ്പിച്ചു.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഹാനികരമാകുന്ന വൈദ്യൂതി നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ ട്രഷറര്‍ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം ജയചന്ദ്രന്‍ അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു.

ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് ബിനോയ്, സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ടി ശ്രീഹരി, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി കെ മോഹനന്‍, സംസ്ഥാന കമ്മറ്റി അംഗം പി ജിജി സംസാരിച്ചു. കെ സതീഷ് സ്വാഗതവും പ്രശാന്ത് സേതു നന്ദിയും പറഞ്ഞു.

Latest