Connect with us

Kerala

കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം

പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി

Published

|

Last Updated

ന്യുഡല്‍ഹി | നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി. ആദ്യ പട്ടികയില്‍ എം പിമാര്‍ ഇല്ലെന്ന് മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

നേരത്തെ ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദ്യ പട്ടികക്ക് അംഗീകാരം നല്‍കിയത്. എല്‍ദോസിനെതിരേ എ ഐ സി സിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് തീരുമാനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചത്.

13 ന് ചേരുന്ന രണ്ടാംഘട്ട സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തുവിടാനാണ് നീക്കം. കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്, തൃത്താല – വി ടി ബല്‍റാം, കൊയിലാണ്ടി – പ്രവീണ്‍ കുമാര്‍, ചിറ്റൂര്‍ – സുമേഷ് അച്യുതന്‍, വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ഐഷ പോറ്റി, തരൂര്‍ – കെ സി സുബ്രഹ്മണ്യം, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെ എം അഭിജിത്ത്, മണലൂര്‍ – ടി എന്‍ പ്രതാപന്‍, കൊല്ലം – ബിന്ദു കൃഷ്ണ എന്നീ മണ്ഡലങ്ങളില്‍ ഒറ്റ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.

 

 

Latest