Connect with us

Kerala

മലപ്പുറത്ത് ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ട് പേരുടേയും ദേഹത്തിലൂടെ കാര്‍ കയറി ഇറങ്ങി. അസീസ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചും ഭാര്യ സൗദാബിവി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചും മരിച്ചു. അശ്രദ്ധമായും അപകടം വരുത്തും വിധവും വാഹനം ഓടിച്ചതിനു കാര്‍ ഡ്രൈവറെ പ്രതിയാക്കി അരീക്കോട് പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest