Ongoing News
മര്‍കസ് സനദ് ദാന സമ്മേളനം വിജയിപ്പിക്കുക; സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ഈ വര്‍ഷത്തെ ഫത്ഹെ മുബാറക് (മദ്രസാ പഠനാരംഭം) മാര്‍ച്ച് 26ന് തിരുവനന്തപുരം വള്ളക്കടവില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു
കോഴിക്കോട് | ഫെബ്രുവരി അഞ്ചിന് നടക്കുന്ന മര്‍കസ് സനദ് ദാന സമ്മേളനവും ഖത്മുല്‍ ബുഖാരിയും വിജയിപ്പിക്കാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ ഫത്ഹെ മുബാറക് (മദ്രസാ പഠനാരംഭം) മാര്‍ച്ച് 26ന് തിരുവനന്തപുരം വള്ളക്കടവില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റായി ഡോ. നാസിര്‍ മുസ്ലിയാര്‍ ഊട്ടിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. അബൂ ഹനീഫല്‍ ഫൈസി, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, സി പി സൈതലവി, കെ പി എച്ച് തങ്ങള്‍, ജപ്പു അബ്ദുര്‍ റഹ്മാന്‍ മദനി, ഡോ. നാസിര്‍ മൗലാന, സി കെ എം പാടന്തറ, കെ ഉമര്‍ മദനി, മുജീബുറഹ്മാന്‍ നഈമി, അബുതാഹിര്‍ നിസാമി, ഹാശിം അഹ്സനി, ചെറൂപ്പ ബഷീര്‍ മുസ്ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി പ്രസംഗിച്ചു.


