Connect with us

Kerala

വ്യാസവിദ്യാപീഠം ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചനിലയില്‍; കാരണം റാഗിങ്ങ് എന്നു കുടുംബം

ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെ വിദ്യാര്‍ഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മരണത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തുവന്നു. മകള്‍ മരിച്ചത് സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങ് മൂലമെന്നാണ് അച്ഛന്‍ രാജേഷ് ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ഥിനികള്‍ മകളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാം അറിയാമെന്നും അച്ഛന്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈനിലും പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. അച്ഛന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയോ കുടുംബമോ പരാതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.

 

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

Latest