Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി

കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കള്‍ കണ്ടുകെട്ടുക

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി. കേസിലെ വിവിധ പ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ടു സ്ഥാവര സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ച് കഴിഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കള്‍ കണ്ടുകെട്ടുക.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണു തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സംസ്ഥാന വ്യപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ സുപ്രധാന നടപടി. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ 21 കേന്ദ്രങ്ങളിലാണ് ഇ ഡി വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പരിശോധന ഉണ്ടായിരുന്നു.

ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണം കണ്ടെത്തിയതായി ഇ ഡി ഇന്നലെ വെളിപ്പെടുത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പരിശോധനയില്‍ 2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണക്കൊള്ളയുടെ വിവിധ രേഖകളും മിനുട്‌സും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടില്‍ സുപ്രധാന രേഖകള്‍ ലഭിച്ചെന്നും ഇവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

---- facebook comment plugin here -----

Latest