Kerala
മദ്യക്കുപ്പി കണ്ടെത്തി; അധ്യാപകര്‍ വീട്ടില്‍ അറിയിച്ച വിദ്യാര്‍ഥി മരിച്ച നിലയില്‍
തടിയൂര്‍ എന്‍ എസ് എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്
പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍വഎസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവം അധ്യാപകര്‍ കുട്ടിയുടെ വീട്ടില്‍ അറിയിച്ചിരുന്നു.
രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. കോയിപ്രം പോലീസ് കേസ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----




