Connect with us

Kerala

ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.

Published

|

Last Updated

കൊല്ലം|  പത്തനാപുരം പിടവൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

സജീവിന്റെ പിതൃസഹോദര പുത്രനായ ഉണ്ണിയുമായി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ജീപ്പിൽ നായയുമായി ക്ഷേത്രത്തിൽ എത്തിയ സജീവ് ഉണ്ണിയുമായി തർക്കത്തിലായി. ഇതോടെ പോലീസ് സജീവിനോട് സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് കഴിഞ്ഞ് ഇയാൾ വീണ്ടും എത്തി ഉണ്ണിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. തുടർന്ന് സജീവ് ജീപ്പിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ഉടൻ തന്നെ ഇയാൾ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോലീസ് ജീപ്പിന്റെ ഒരു വശം പൂർണമായി തകർന്നു

Latest