Connect with us

Education Notification

വ്യോമസേനയിൽ അഗ്‌നിവീറാകാൻ അവസരം

അപേക്ഷകർ 2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Published

|

Last Updated

വിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഇന്ത്യൻ എയർ ഫോഴ്സിൽ അഗ്‌നിവീറാകാൻ അവസരമൊരുങ്ങുന്നു. നാല് വർഷമായിരിക്കും സർവീസ്. പരീക്ഷ മാർച്ച് 30 നോ 31നോ നടത്തും.

വിദ്യാഭ്യാസ യോഗ്യത

കുറഞ്ഞ 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈൽ/കന്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ, ഫിസിക്‌സ്, മാത്തമാറ്റിക്സ് എന്നീ നോൺ-വൊക്കേഷനൽ വിഷ യങ്ങളുൾപ്പെട്ട വൊക്കേഷനൽ കോഴ്‌സ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. പ്ലസ്ടു/ഡിപ്ലോമ/വൊക്കേഷനൽ കോഴ്സിന് ഇംഗ്ലീഷിന് മാത്രം 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷുൾപ്പെടാത്ത ഡിപ്ലോമ/വൊക്കേഷനൽ കോഴ്‌സ് പഠിച്ചവർ പത്താംക്ലാസ്സിലോ പ്ലസ്ടുവിലോ ഇംഗ്ലിഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. സയൻസ് പഠിച്ചവർക്ക് ഫിസിക്‌സ്, മാത്‌സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കും വേണം.

ശാരീരികയോഗ്യത, പ്രായം

പുരുഷന്മാർക്ക് കുറഞ്ഞത് 162 സെന്റിമീറ്റർ ഉയരവും 77 സെന്റിമീറ്റർ നെഞ്ചളവും അഞ്ച് സെന്റിമീറ്റർ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം. വനിതകൾക്ക് കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരവും (ലക്ഷദ്വീപ് നിവാസികൾക്ക് 150 സെ മീ) അഞ്ച് സെന്റിമീറ്റർ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം.

പ്രായം 21 കവിയരുത്. അപേക്ഷകർ 2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

സേവാനിധി പാക്കേജ്

നാല് വർഷത്തെ സർവീസിൽ ഒന്നാം വർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാംവർഷം 36,500 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്‌നിവീർ കോർപ്സ് ഫണ്ടിലേക്ക് നീക്കി വെച്ച് ബാക്കി തുകയാണ് ലഭിക്കുക. നീക്കിവെക്കുന്നതിന് തുല്യമായ തുക സർക്കാറും പാക്കേജിലേക്ക് നിക്ഷേപിക്കും.

സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതത്തിനും കൂടി 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. കൂടാതെ 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷ്വറൻസ് കവറേജും ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പ്, അപേക്ഷ

ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. സയൻസ് വിഷയം പഠിച്ചവർക്കും അല്ലാത്തവർക്കും വേവ്വേറെയായിരിക്കും എഴുത്തുപരീക്ഷ. സയൻസ് വിഷയക്കാരുടെ പരീക്ഷക്ക് ഒരുമണിക്കൂറും മറ്റുള്ളവരുടെ പരീക്ഷക്ക് 45 മിനുട്ടുമാണ് സമയം. ശരിയുത്തരത്തിന് ഒരു മാർക്കും തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുമുണ്ടായിരിക്കും. ഓൺലൈൻ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് കായികക്ഷമതാപരീക്ഷക്ക് വിളിക്കുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യതാ സർട്ടിഫിക്കറ്റുകളും ഒരുമാസത്തിനകം എടുത്ത കളർ ഫോട്ടോയും ഒപ്പും ഇടതു കൈയിലെ വിരലടയാളവും ലൈവ് ഇമേജും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് https://agnipathvayu.cdac.in വെബ്സൈറ്റ് സന്ദർശി ക്കുക. അവസാന തീയതി ഫെബ്രുവരി ഒന്നിന് രാത്രി 11 വരെ.

Latest