Connect with us

Kerala

വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാം: മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കോഴിക്കോട് | വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും ഏതു മണ്ഡലത്തിലും മത്സരിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര് മത്സരിക്കണമെന്ന് യു ഡി എഫ് തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക പ്രശ്‌നങ്ങളാണ്. ഗൃഹ സമ്പര്‍ക്കത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. തിരുത്തേണ്ടത് തിരുത്തുമെന്നും റിയാസ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

Latest