Kerala
സീറ്റ് നിര്‍ണയം: തിരുവനന്തപുരം കോര്‍പറേഷന്‍ കോണ്‍ഗ്രസ്സില്‍ കലഹം;മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാന്‍ തീരുമാനം
സീറ്റ് നിര്‍ണയത്തില്‍ പക്ഷപാതം പ്രകടമാണെന്ന വിമര്‍ശനം ശക്തമായി
തിരുവനന്തപരം | സീറ്റ് നിര്‍ണയത്തെ ചൊല്ലി നതിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ്സില്‍ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷ് രാജി നല്‍കിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സീറ്റ് നിര്‍ണയത്തില്‍ പക്ഷപാതം പ്രകടമാണെന്ന വിമര്‍ശനം ശക്തമായി. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേല്‍ക്കൈ നേടാനുള്ള ശ്രമത്തിന്റെ പേരില്‍ എതിര്‍ശബ്ദങ്ങളെ മറികടന്നു സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണു നടന്നതെന്ന ആരോപണമാണു ശക്തമാവുന്നത്.
കൂടുതല്‍ പേര്‍ രാജി സമ്മര്‍ദ്ദവുമായി വരാതിരിക്കാന്‍ മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നേമം സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
മണക്കാട് സുരേഷിന്റെ രാജിയെ കെ മുരളീധരന്‍ പരിഹസിച്ച് തള്ളിയിരുന്നു.ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ടാണ് അയാള്‍ രാജിവെച്ചതായിരുന്നു മുരളീധരന്റെ പ്രതികരണം. മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം എന്നത് ഡി സി സി നല്‍കിയിരിക്കുന്ന ഒരു അധിക ചുമതല മാത്രമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് ഒഴിയുന്നതിനെ രാജിയായി കണക്കാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെപ്രതികരണം.



