Connect with us

Kerala

മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോയ ബോട്ട് തകരാറായി, കണ്ണൂരില്‍ എത്തിച്ചതിന് പിന്നാലെ തീപിടിച്ചു; ആളപായമില്ല

ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടലില്‍ വച്ച് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോട്ട് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ അഴീക്കല്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോയ ബോട്ടാണിത്. കടലില്‍ വച്ച് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോട്ട് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. കണ്ണൂരില്‍ എത്തിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. കൂട്ടായ പരിശ്രമത്തില്‍ അതിവേഗം തീയണക്കാന്‍ സാധിച്ചു. ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.