Connect with us

Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റു പ്രതികള്‍

Published

|

Last Updated

കൊച്ചി|കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സമീര്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റു പ്രതികള്‍.

ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്ലാറ്റില്‍ നിന്നും പിടികൂടിയത്. ഇവിടെ നിന്നാണ് സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെയാണെന്നാണ് എക്സൈസ് പറയുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്.

കേസുമായി ബന്ധപ്പെട്ട് സമീറിനെ എക്സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ നവീന്‍ ആണ് ലഹരി എത്തിച്ചു നല്‍കിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Latest