Connect with us

International

77 വര്‍ഷത്തിനു ശേഷമുള്ള ആദ്യ പൂര്‍ണ സൂര്യഗ്രഹണം; വരവേല്‍ക്കാനൊരുങ്ങി സഊദി

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണങ്ങളില്‍ ഒന്നായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്.

Published

|

Last Updated

ദമാം | 77 വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ പൂര്‍ണ സൂര്യഗ്രഹണത്തെ വരവേല്‍ക്കാനൊരുങ്ങി
സഊദി അറേബ്യ. ആറ് മിനുട്ട് പൂര്‍ണതയുള്ള ഗ്രഹണം ചില സ്ഥലങ്ങളില്‍ അഞ്ച് മിനുട്ടും 55 സെക്കന്‍ഡും വരെ പൂര്‍ണത അനുഭവപ്പെടുന്ന ഗ്രഹണം പുതു നൂറ്റാണ്ടില്‍ ഈ മേഖലയില്‍ ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണങ്ങളില്‍ ഒന്നായി മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രവചനം. ഒരു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണം സഊദി അറേബ്യക്ക് പുറമെ, വടക്കേ ആഫ്രിക്ക, തെക്കന്‍ സ്‌പെയിന്‍ എന്നിവിടങ്ങളിലും ദൃശ്യമാകും.

21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായാണ് ഈ ഗ്രഹണത്തെ കണക്കാക്കപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പൂര്‍ണ ഗ്രഹണ സമയത്ത് മാത്രം ദൃശ്യമാകുന്ന അതിശയകരമായ സൗര പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പകല്‍ വെളിച്ചം ഇരുട്ടായി മാറുന്നത് അനുഭവിക്കാനുള്ള അപൂര്‍വ അവസരം കൂടിയാണിത്. 1950 ന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ ഗ്രഹണം 2027 ആഗസ്റ്റ് രണ്ട് തിങ്കളാഴ്ചയാണ് സംഭവിക്കുകയെന്ന് സഊദി അറേബ്യയിലെ പ്രമുഖ കാലാവസ്ഥാ വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍-സാഖ് പറഞ്ഞു.

ആധുനിക ജ്യോതിശാസ്ത്രം ശാസ്ത്രീയ കാരണങ്ങള്‍ വിശദീകരിക്കുന്നതിന് മുമ്പ് സൂര്യപ്രകാശത്തിന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍, അസാധാരണവും നിഗൂഢവുമായ ഒരു പ്രതിഭാസമായി കണക്കാക്കപ്പെട്ടിരുന്നു. മുന്‍ തലമുറകള്‍ ‘ഇരുട്ടിന്റെ വര്‍ഷം’ എന്ന് വിശേഷിപ്പിച്ചതിന്റെ ഓര്‍മകളെയാണ് ഇത് പുനരുജ്ജീവിപ്പിക്കുന്നത്.

ഗ്രഹണം എവിടെ ദൃശ്യമാകും?
മക്ക, ജിദ്ദ, ചെങ്കടല്‍ തീരത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ സഊദി അറേബ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ ഭാഗങ്ങളിലൂടെയായിരിക്കും ഗ്രഹണ പാത കടന്നുപോകുക. രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. ഗഹണ പാതയില്‍ സ്ഥിതിചെയ്യുന്ന നഗരങ്ങള്‍ ജ്യോതിശാസ്ത്ര പ്രേമികള്‍ക്കും ശാസ്ത്ര ടൂറിസത്തിനും പ്രധാന ലക്ഷ്യസ്ഥാനങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഗ്രഹണം മറ്റ് ഭൂഖണ്ഡങ്ങളില്‍
അപൂര്‍വ ഗ്രഹണത്തിന്റെ നിഴല്‍ മൂന്ന് ഭൂഖണ്ഡങ്ങളെ സ്പര്‍ശിക്കുന്ന അസാധാരണമായ ഒരു പാത കണ്ടെത്തുമെന്നാണ് നാസ സ്ഥിരീകരിക്കുന്നത്. അത്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആരംഭിച്ച് ആദ്യം തെക്കന്‍ സ്‌പെയിനിലും ജിബ്രാള്‍ട്ടറിലും പിന്നീട് വടക്കേ ആഫ്രിക്കയിലൂടെ നീങ്ങി, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങള്‍ കടന്ന് സഊദി അറേബ്യ, യെമന്‍ എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയുടെ ഭാഗങ്ങളിലേക്ക് നീങ്ങും. ഏറ്റവും ഉയര്‍ന്ന ഗ്രഹണ സമയം തെക്കന്‍ ഈജിപ്തിലെ നൈല്‍ നഗരങ്ങളായ ലക്‌സറിനും അസ്വാനിനും സമീപമാണ് സംഭവിക്കുക. ഈ മേഖലയില്‍ ചന്ദ്രന്‍ ആറ് മിനുട്ടും 23 സെക്കന്‍ഡും സൂര്യനെ പൂര്‍ണമായും മറയ്ക്കും.

അപൂര്‍വമായ ആകാശ പ്രതിഭാസങ്ങള്‍
ചന്ദ്രന്‍ സൂര്യനെ മൂടുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ശാസ്ത്ര നിരീക്ഷകര്‍ക്ക് കാണാന്‍ കഴിയും. സൂര്യന്‍ സമ്പൂര്‍ണമായി മറയുന്ന സമയത്ത്, സൂര്യന്റെ കൊറോണ-സാധാരണയായി അതിന്റെ തീവ്രമായ തെളിച്ചത്താല്‍ മറഞ്ഞിരിക്കുന്ന പുറം അന്തരീക്ഷവും ദൃശ്യമാകും. സമ്പൂര്‍ണതക്ക് തൊട്ടുമുമ്പും ശേഷവും ചന്ദ്രന്റെ ഉപരിതലത്തിലെ താഴ്വരകളിലൂടെ സൂര്യപ്രകാശം പ്രകാശിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രശസ്തമായ ‘ഡയമണ്ട് റിംഗ്’ ഇഫക്റ്റും മറ്റ് അതിശയകരമായ പ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുന്നതോടെ ലോകത്തിലെ ശാസ്ത്ര നിരീക്ഷകര്‍ക്ക് അത് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. ആകാശ നിരീക്ഷകര്‍ക്ക് പകല്‍ സമയത്തും താപനിലയില്‍ ഗണ്യമായ കുറവ് കാണാന്‍ കഴിയും. അതേസമയം, ഏറെ മനോഹര ശോഭയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും പകല്‍ ആകാശത്ത് ഹ്രസ്വമായി ദൃശ്യമാകും.

ആഗോള ശാസ്ത്ര-ടൂറിസത്തിന് പ്രതീക്ഷ പകരുന്നതോടൊപ്പം, ചരിത്രത്തിലെ അപൂര്‍വമായ ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷിയാകാന്‍ ആഗോള രാജ്യങ്ങളില്‍ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, ജ്യോതിശാസ്ത്ര പ്രേമികള്‍ എന്നിവര്‍ സഊദിയില്‍ എത്തിച്ചേരും. ഗ്രഹണം ജ്യോതിശാസ്ത്ര ടൂറിസത്തെ ഉത്തേജിപ്പിക്കും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ ആകാശ പ്രതിഭാസം നിരീക്ഷിക്കുന്നതിനുള്ള പ്രധാന സ്ഥലങ്ങളിലൊന്നായി സഊദി അറേബ്യ മാറും. ജ്യോതിശാസ്ത്ര ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ തീയതികളില്‍ ഒന്നായി 2027 ആഗസ്റ്റ് രണ്ട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രഹണത്തിന്റെ ദൈര്‍ഘ്യം
അപൂര്‍വമായ കോസ്മിക് സാഹചര്യങ്ങളുടെ സംയോജനമാണ് 2027ലെ ഗ്രഹണത്തിന്റെ അസാധാരണമാംവിധമുള്ള സമയ ദൈര്‍ഘ്യത്തിന് കാരണം. ചന്ദ്രന്‍ ഭൂമിയോട് അതിന്റെ ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത പോയിന്റായ പെരിജിയില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് ചന്ദ്രനെ ആകാശത്ത് അല്‍പം വലുതായി ദൃശ്യമാക്കുന്നു. ഈ സമയത്ത് ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ള അഫെലിയോണിനടുത്തായിരിക്കുന്നതിനാല്‍ സൂര്യനെ അല്‍പം ചെറുതായി കാണുകയും ചെയ്യും. വടക്കേ അമേരിക്കയില്‍ 2024 ഏപ്രിലിലുണ്ടായ ഗ്രഹണം നാല് മിനുട്ടും 28 സെക്കന്‍ഡുമാണ് നീണ്ടുനിന്നത്. 2026 ആഗസ്റ്റില്‍ സ്‌പെയിനിന്റെ ചില ഭാഗങ്ങളില്‍ ദൃശ്യമാകുന്ന ഒരു പൂര്‍ണ ഗ്രഹണം ഒരു മിനുട്ടും 43 സെക്കന്‍ഡും മാത്രമേ നീണ്ടുനില്‍ക്കൂ. അവസാനത്തെ ദീര്‍ഘകാല ഗ്രഹണം 1991 ജൂലൈ 11 നായിരുന്നു- ആകെ ആറ് മിനുട്ടും 52 സെക്കന്‍ഡും. പൂര്‍ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം ഏകദേശം ഏഴ് മിനുട്ടും 32 സെക്കന്‍ഡും ആണെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. 2045 ആഗസ്റ്റ് 12, 2096 മെയ് 22 എന്നീ ദിവസങ്ങളിലാണ് ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ മറ്റ് ദീര്‍ഘമായ ഗ്രഹണങ്ങള്‍ പ്രവചിക്കപ്പെടുന്നത്.

Content Highlights: Saudi Arabia is preparing to witness a rare and historic total solar eclipse after a gap of 77 years. The rare astronomical phenomenon will plunge several major Saudi cities including Jeddah and Makkah into darkness for nearly six minutes. Experts have advised safe viewing measures for this event.

 

---- facebook comment plugin here -----

Latest