Kerala
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
പത്തനംതിട്ട കലഞ്ഞൂരില്‍ താമസക്കാരനായ അജി (65)യാണ് മരിച്ചത്. ടെമ്പോ ട്രാവലറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പത്തനംതിട്ട | പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കലഞ്ഞൂരില്‍ താമസക്കാരനായ അജി (65)യാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ചെങ്കോട്ടയില്‍ നിന്നും തിരുവല്ലയിലേക്ക് പോയ ട്രാവലറാണ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചത്. ഇടറോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് സ്‌കൂട്ടര്‍ കടക്കുമ്പോഴാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ അജിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഇയാളുടെ മുഖത്തും തലക്കുമാണ് പരുക്കേറ്റത്. കൊടുമണ്‍ പ്ലാന്റേഷനിലെ ജോലിക്കാരനാണ് അജി. സ്‌കൂട്ടര്‍ ട്രാവലര്‍ വാനിന് അടിയിലേക്ക് ഇടിച്ചു കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
Content Highlights:
A fatal road accident occurred on the Punalur-Muvattupuzha state highway resulting in the tragic death of a scooter rider. Local authorities and police officials arrived at the scene shortly after the crash to manage traffic. An investigation into the exact cause of the collision is underway.





