National
പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
തിരക്കിൽപ്പെട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഏഴ് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുരി | ഒഡീഷയിലെ പുരിയിൽ നടന്ന രഥയാത്ര ആഘോഷങ്ങൾക്കിടെയുണ്ടായ വൻ ജനത്തിരക്കിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥയാത്രയുടെ നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് സംഭവം.
തിരക്കിൽപ്പെട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഏഴ് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറുപത് വയസ്സുള്ള ഒരാൾ മരിച്ചത്.
സംഭവത്തിൽ പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്. മരണകാരണം എന്താണെന്ന് വ്യക്തമാക്കാൻ അധികൃതർ പരിശോധന നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Content Highlights
A 60-year-old man died and several were injured following a crowd surge at the Puri Rath Yatra in Odisha. Seven people were hospitalized during the event, and the cause of death is under investigation.





