Connect with us

Kerala

സ്വര്‍ണ പണയ തട്ടിപ്പ്; പ്രതികള്‍ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

പരുക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സ്വര്‍ണ പണയ തട്ടിപ്പ് കേസ് പ്രതികള്‍ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ നിതിന്‍, ആന്റണി എന്നിവര്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരെ ബൈക്കില്‍ പിന്തുടരുന്നതിനിടയിലാണ് സംഭവം നടന്നത്. പരുക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വര്‍ണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് തട്ടിപ്പ് നടത്തിയിരുന്നു. പ്രതികള്‍ നെയ്യാറ്റിന്‍കര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു. മുഖ്യപ്രതി ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.

Content Highlights:
Two police officers in Neyyattinkara were injured when gold loan fraud suspects rammed their bike with a car during a chase. The injured officers, Nithin and Antony, are hospitalised. Police have detained one suspect, Sanoj from Balaramapuram, while the co-accused Sreejith was arrested earlier.

---- facebook comment plugin here -----

Latest