Editors Pick
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന Samsung Galaxy Z Fold 8 പുറത്തിറക്കി; ഫീച്ചറുകളും വിലയും അറിയാം
പുതിയ വൈഡ് ഓപ്പൺ ഡിസൈനിലാണ് ഫോൺ തയ്യാറാക്കിയിരിക്കുന്നത്. 10:16 ആസ്പെക്ട് റേഷ്യോ ഉള്ള 5.5 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് (Dynamic AMOLED 2X) കവർ ഡിസ്പ്ലേയും, 4:3 ആസ്പെക്ട് റേഷ്യോ ഉള്ള 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഇൻ്റേണൽ ഡിസ്പ്ലേയുമാണ് ഇതിലുള്ളത്.
സാൻ ഫ്രാൻസിസ്കോ | സാംസങ് കമ്പനി തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8 (Samsung Galaxy Z Fold 8) ഔദ്യോഗികമായി പുറത്തിറക്കി. മുൻ മോഡലുകളേക്കാൾ ഭാരം കുറഞ്ഞ രൂപകൽപ്പനയും മികച്ച സവിശേഷതകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ഫോർ ഗാലക്സി ചിപ്സെറ്റാണ് ഈ ഡിവൈസിന് കരുത്ത് പകരുന്നത്.
പുതിയ വൈഡ് ഓപ്പൺ ഡിസൈനിലാണ് ഫോൺ തയ്യാറാക്കിയിരിക്കുന്നത്. 10:16 ആസ്പെക്ട് റേഷ്യോ ഉള്ള 5.5 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് (Dynamic AMOLED 2X) കവർ ഡിസ്പ്ലേയും, 4:3 ആസ്പെക്ട് റേഷ്യോ ഉള്ള 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഇൻ്റേണൽ ഡിസ്പ്ലേയുമാണ് ഇതിലുള്ളത്. രണ്ട് സ്ക്രീനുകളും 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നവയാണ്. ഇൻ്റേണൽ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലഭിക്കും.
ഫോണിൻ്റെ ഈട് വർധിപ്പിക്കുന്നതിനായി ഫ്ലെക്സ് ടൈറ്റാനിയം സാങ്കേതികവിദ്യ സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. കവർ സ്ക്രീനിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് സെറാമിക് 3 (Corning Gorilla Glass Ceramic 3) സംരക്ഷണം നൽകിയിരിക്കുന്നു. ബാക്ക് പാനലിൽ ഗോറില്ല ഗ്ലാസ് വിക്ടസ് 2 ഉം ഫ്രെയിമിൽ അഡ്വാൻസ്ഡ് ആർമർ അലുമിനിയവും നൽകിയിട്ടുണ്ട്. ഐ പി 4 8 (IP48) വാട്ടർ റെസിസ്റ്റൻ്റ് റേറ്റിംഗും ഫോണിനുണ്ട്. വെറും 201 ഗ്രാം മാത്രമാണ് ഫോണിൻ്റെ ഭാരം.

ക്യാമറ വിഭാഗത്തിൽ രണ്ട് 50 മെഗാപിക്സൽ റിയർ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്തെ കവർ ഡിസ്പ്ലേയിലും ഇൻ്റേണൽ ഡിസ്പ്ലേയിലും 10 മെഗാപിക്സൽ വീതം ക്യാമറകൾ നൽകിയിട്ടുണ്ട്. 8കെ വിഡിയോ റെക്കോർഡിംഗ് (8K Video Recording) സപ്പോർട്ട് ചെയ്യുന്നതാണ് ക്യാമറ സിസ്റ്റം. ഡ്യുവൽ റെക്കോർഡിംഗ്, മൈ ഫാൻകാം തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) അധിഷ്ഠിത ക്യാമറ ഫീച്ചറുകളും ഇതിലുണ്ട്.
16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോൺ ആൻഡ്രോയിഡ് 17 (Android 17) അധിഷ്ഠിത വൺ യു ഐ 9 (One UI 9) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 4,800 എം എ എച്ച് (4800mAh) ബാറ്ററിയും 45 വാട്ട് വയർഡ് ചാർജിംഗും 20 വാട്ട് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. 5ജി, വൈഫൈ 7, ബ്ലൂടൂത്ത്, യു എസ് ബി ടൈപ്പ് സി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.
അമേരിക്കയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻ്റിന് 1,900 ഡോളറാണ് (ഏകദേശം 1,64,000 രൂപ) വില വരുന്നത്. ഗ്രാഫൈറ്റ്, ക്രീം, ലാവെണ്ടർ, പിസ്റ്റാഷിയോ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഗൂഗിൾ എ ഐ പ്രോ (Google AI Pro) ആറു മാസത്തെ സബ്സ്ക്രിപ്ഷനും ഫോണിനൊപ്പം സാംസങ് നൽകുന്നുണ്ട്. ഇന്ത്യയിലെ വിലയും ലഭ്യതയും കമ്പനി ഉടൻ പ്രഖ്യാപിക്കും.
Content Highlights: Samsung launched Galaxy Z Fold 8 with Snapdragon 8 Elite Gen 5 chip, 7.6-inch main display, and 4800mAh battery. Price starts at $1,900. Features include 8K video, IP48 rating, and Google AI Pro subscription.





