Kerala
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍പ്പെട്ടു.
തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കു മുന്നില്‍ ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ാേപലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍പ്പെട്ടു.
രാജീവ് ചന്ദ്രശേഖറിന് പുറമെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, ഡപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങി നിരവധി നേതാക്കള്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോഴായിരുന്നു പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു പിന്നാലെ നേതാക്കള്‍ പിന്‍നിരയിലേക്കു മാറി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതോടെയായായിരുന്നു പോലീസിന്റെ ജലപീരങ്കി പ്രയോഗം
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ കയറി അക്രമം നടത്താനാണ് ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.പ്രധാനമന്ത്രിയെ ലക്ഷ്യമിടാനും അട്ടിമറിക്കാനും ശ്രമിച്ചാല്‍ അംഗീകരിക്കില്ല. രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയുടെ വീടിനു മുന്നില്‍ സമരം ചെയ്യുക വഴി നിയമം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
#BJP #KPCC #Thiruvananthapuram #RajeevChandrasekhar #KeralaPolitics #Congress #SirajLive
Content Highlights: BJP organized a march to the KPCC headquarters in Thiruvananthapuram protesting against a Congress demonstration near the PM’s residence. Police used water cannons to disperse protestors, affecting BJP leaders Rajeev Chandrasekhar and Kummanam Rajasekharan. Leaders strongly condemned the Congress action.





