Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമവും ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും

നാളെ (ഏപ്രില്‍ 24, വ്യാഴം) സ്വലാത്ത് നഗറില്‍.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ (ഏപ്രില്‍ 24, വ്യാഴം) സ്വലാത്ത് നഗറില്‍ സ്വലാത്ത് ആത്മീയ സംഗമവും ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. വിര്‍ദുല്ലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ, തൗബ, തഹ്‌ലീല്‍, പ്രാര്‍ഥന, അന്നദാനം എന്നിവയും നടക്കും.

ആത്മീയ സംഗമത്തില്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.

 

Latest