Kerala
സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും ഹജ്ജ് ഹൗസ് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു
വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു

മട്ടന്നൂര്‍ (കണ്ണൂര്‍) | ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന ഹജ്ജ് ഹൗസിന്റെ തറക്കല്ലിടലും ഉത്സവാന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ര്‍വഹിച്ചു.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഹജ്ജ് എംബര്‍ക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.
ഹാജിമാരുടെ ബോര്‍ഡിങ് പാസ് വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും യാത്ര രേഖകളുടെ കൈമാറല്‍ കെ കെ ശൈലജ എം എല്‍ എയും നിര്‍വഹിച്ചു. പി വി അബ്ദുല്‍ വഹാബ് എം പി എം എല്‍ എമാരായ അഡ്വ.പി ടി എ റഹീം, അഹമ്മദ് ദേവര്‍ കോവില്‍, പട്ടുവം കെ പി അബൂബക്കര്‍ മുസലിയാര്‍, ഉമ്മര്‍ ഫൈസി മുക്കം , സുല്‍ഫിക്കര്‍ അലി, കെ എല്‍ പി യൂസഫ്, ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി, ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി. അബ്ദുല്‍ നാസര്‍, ഹജ്ജ് കമ്മിറ്റി മലപ്പുറം ജില്ല കലക്ടറും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആര്‍ വിനോദ്, മട്ടന്നൂര്‍നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, കിയാല്‍ എംഡി എസ് ദിനേശ് കുമാര്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഒ വി ജയഫര്‍,ഷംസുദ്ധീന്‍ അരിഞ്ചിറ, അഡ്വ.മൊയ്തീന്‍ കുട്ടി, മുഹമ്മദ് സക്കീര്‍, അഷ്‌ക്കര്‍ കോറാട് എന്നിവര്‍ സംസാരിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കളായ കെ കെ രാഗേഷ് (സി പി എം), കെ ടി ജോസ് (സി പി ഐ), അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് (കോണ്‍ഗ്രസ്), അഡ്വ. മാത്യു കുന്നപ്പള്ളി (കേരള കോണ്‍-ജെ), കെ സുരേശന്‍, കെ പി രമേശന്‍, കെ സി അബ്ദുല്‍ ഖാദര്‍, എസ് എം കെ മുഹമ്മദലി, കെ പി അനില്‍ കുമാര്‍, അശോകന്‍ മട്ടന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.
സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ച ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി പി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.