Connect with us

Health

പ്രായം 20 ആണെങ്കിലും 40 തോന്നിക്കാറുണ്ടോ? കാരണം ഇതാണ്!

രാവിലെയും വൈകുന്നേരവും ശരിയായ ചർമ്മ സംരക്ഷണ രീതി പിന്തുടരുക.

Published

|

Last Updated

പ്രായം 20 ആണെങ്കിലും 40 വയസ്സ്  തോന്നിപ്പിക്കുന്ന ചിലരെ നമുക്ക് പരിചയമുണ്ടാകും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഇങ്ങനെ പ്രായം തോന്നാതിരിക്കാൻ ഉള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

ജലാംശം നിലനിർത്തുക

ശരീരത്തിന് ജലം വളരെയധികം ആവശ്യമുണ്ട്. ശരീരത്തിലെ വെള്ളത്തിന്റെ അഭാവമാണ് ചർമ്മത്തിന് ക്ഷീണം തോന്നാനുള്ള പ്രധാന കാരണം. ജലാംശം കുറവാണെങ്കിൽ അത് ചർമ്മത്തിന്റെ ഇലാസ്റ്റികത കുറയ്ക്കുകയും ചുളിവുകൾക്ക് കാരണമാവുകയും ചെയ്യും.

വൈറ്റമിൻ സി യുടെ അഭാവം

വൈറ്റമിൻ സിയുടെ അഭാവവും ചർമ്മത്തിന് പ്രായം തോന്നിക്കാനുള്ള ഒരു കാരണമാകാറുണ്ട്. ഏറ്റവും പ്രധാനമായ ഒരു വൈറ്റമിൻ ആണ് സി. ഭക്ഷണത്തിലൂടെയും അല്ലാതെയും വൈറ്റമിൻ സി ശരീരത്തിലേക്ക് എടുക്കുന്നത് കൊളജൻ വർധിപ്പിക്കാനും ചുളിവുകൾ അകറ്റാനും സഹായിക്കും.

സൺസ്ക്രീൻ

ശരിയായ സൺസ്ക്രീൻ തെരഞ്ഞെടുത്ത് ഉപയോഗിക്കാത്തതും സൺസ്ക്രീൻ തീരെ ഉപയോഗിക്കാത്തതും ചർമ്മത്തിന് പെട്ടെന്ന് പ്രായം തോന്നിക്കാൻ കാരണമാകാം. സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ മാത്രമാണ് സൂര്യരശ്മികൾ നിങ്ങളുടെ ചർമ്മത്തെ കേടു വരുത്താതെ ഇരിക്കുന്നത്.

സമ്മർദ്ദം

അമിതമായ സമ്മർദ്ദം ഉണ്ടാകുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പഠിത്തം, ജോലി എന്നിവയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ നിങ്ങളുടെ ചർമ്മത്തെ നന്നായി ബാധിക്കുന്നത് കൊണ്ട് തന്നെ സമ്മർദ്ദത്തിന് ചികിത്സ തേടുകയും സമ്മർദ്ദത്തെ മറി കടക്കാനുള്ള മാർഗം തിരയുകയും വേണം.

ചർമ്മ സംരക്ഷണം

രാവിലെയും വൈകുന്നേരവും ശരിയായ ചർമ്മ സംരക്ഷണ രീതി പിന്തുടരുക.ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് നന്നായി റിമൂവ് ചെയ്യാൻ ശ്രദ്ധിക്കണം.

വൃത്തിയായി സൂക്ഷിക്കുക

പുറത്തുപോയി വന്നാൽ ചർമം വൃത്തിയാക്കി സൂക്ഷിക്കുക.കാരണം പൊടിപടലങ്ങൾ അടിഞ്ഞ് അത് നിങ്ങളുടെ ചർമ്മത്തിൽ ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതും നിങ്ങൾക്ക് പെട്ടെന്ന് പ്രായമായ പോലെ തോന്നാൻ കാരണമാകാം.

നല്ല ഉറക്കം

നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉള്ളതിനേക്കാൾ ഇരട്ടി വയസ്സ് തോന്നിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ നന്നായി ഉറങ്ങുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് പ്രായമാവുന്നതിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ കഴിയും. നല്ല വ്യായാമവും ചർമ്മ സംരക്ഷണവും ഒക്കെയായി ചുറുചുറുക്കോട് ഇരിക്കാൻ അല്പം ശ്രദ്ധിച്ചേ മതിയാവു…1

Latest