Connect with us

National

ജയ്സാല്‍മറില്‍ വൈകിട്ട് ആറ് മുതല്‍ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ട്; ഈ സമയം വാഹനയാത്ര ഉള്‍പ്പെടെ പാടില്ല

രാത്രികാലങ്ങളില്‍ വിവാഹചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദേശം

Published

|

Last Updated

ജയ്പൂര്‍ | പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ടായിരിക്കും. ഈ സമയങ്ങളില്‍ വാഹനങ്ങളും ഓടിക്കരുത്.

രാത്രികാലങ്ങളില്‍ വിവാഹചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാകിസ്താന്റെ ഡ്രോണുകള്‍ അതിര്‍ത്തി കടന്ന് ഈ പ്രദേശത്ത് എത്തിയെന്നും അതിനാലാണ് നടപടിയെന്നും കലക്ടര്‍ പ്രതാപ് സിങ് വിശദീകരിച്ചു. ഡ്രോണുകള്‍ പറത്തുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡ്രോണുകള്‍ സ്വന്തമായുള്ളവര്‍ അവ പോലീസ് സ്റ്റേഷനില്‍ നല്‍കണം.

സൈനിക കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

 

Latest