National
ഡ്രോണ്‍ ആക്രമണത്തില്‍ ഫിറോസ്പുരില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
പാകിസ്തിന്റെ ഡ്രോണ്‍ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

ന്യൂഡല്‍ഹി | പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഫിറോസ്പുരില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോണ്‍ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാകിസ്താനിലെ സഫര്‍വാള്‍ മേഖലയില്‍ ഇന്ത്യ രൂക്ഷമയാ ആക്രമണം നടത്തി.
അവന്തിപോരയില്‍ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോണ്‍ ആക്രമണശ്രമം നടന്നു. പാക് ഡ്രോണ്‍ വ്യോമസേന തകര്‍ത്തു. കത്‌വയിലും ലഖന്‍പൂരിലും ഡ്രോണ്‍ ആക്രമണശ്രമം നടന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ സേന പ്രതിരോധ നീക്കം ശക്തമാക്കി. ജമ്മു കശ്മീരിലെ മൂന്ന് അതിര്‍ത്തി ജില്ലയില്‍ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ശ്രീനഗര്‍ ,ബുഡ്ഗാം , അവന്തിപോര, സോപോര്‍,ബാരാമുള്ള പുല്‍വാമ ,അനന്തനാഗ് എന്നിവിടങ്ങളാണ് പാക് ഡ്രോണുകള്‍ ലക്ഷ്യമിട്ടത്.
അവന്തിപോരയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായതായി വിവരം. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണശ്രമം നടന്നു. ബരാക് -8 മിസൈലുകള്‍, എസ് -400 സിസ്റ്റങ്ങള്‍, ആകാശ് മിസൈലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം നടന്നത്.