Connect with us

Kerala

വഖഫ്: മതം രാഷ്ട്രീയം ജനാധിപത്യ സംരക്ഷണ സമ്മേളനം 11 നു മലപ്പുറത്ത്

എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി വഖ്ഫ് ഭേദഗതി ബില്ലിലൂടെ രാജ്യത്ത് സൃഷ്ടിക്കുന്ന മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെയും പൗരാവകാശ ധ്വംസനത്തിനെതിരെയുള്ള കനത്ത താക്കീതായി മാറും

Published

|

Last Updated

മലപ്പുറം | ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം രൂപപ്പെടുത്തിയ വഖ്ഫ് ഭേദഗതി ബില്ലിന്റെ പൗരാവകാശ ലംഘനം ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം ടൗണ്‍ഹാളില്‍ ജനാധിപത്യ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. മെയ് 11 ന് ഞായറാഴ്ച വൈകുന്നേരം 3.30 നു നടക്കുന്ന പരിപാടിയില്‍ വഖ്ഫിന്റെ മതവും രാഷ്ട്രീയവും വിലയിരുത്തുന്ന പ്രഭാഷണങ്ങള്‍ നടക്കും. വഖ്ഫ് ഇന്ത്യയുടെ സാമൂഹിക നവോഥാനത്തില്‍ വഹിച്ച പങ്ക് സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി വഖ്ഫ് ഭേദഗതി ബില്ലിലൂടെ രാജ്യത്ത് സൃഷ്ടിക്കുന്ന മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെയും പൗരാവകാശ ധ്വംസനത്തിനെതിരെയുള്ള കനത്ത താക്കീതായി മാറും. സമസ്ത മുശാവറ അംഗം പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി പ്രാര്‍ത്ഥന നിവ്വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ എറായ്ക്കല്‍, മുഹമ്മദലി കിനാലൂര്‍ പ്രസംഗിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ കോഡൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എമുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സാദിഖ്, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, കെ. അബ്ദുല്‍ കലാം, അബ്ദുല്‍ റഷീദ് നരിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍,ഉമര്‍ ഓങ്ങല്ലൂര്‍, മജീദ് അരിയല്ലൂര്‍, ശക്കീര്‍ അരിമ്പ്ര, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി, സയ്യിദ് മുര്‍തള ശിഹാബ്, പി കെ മുഹമ്മദ് ശാഫി, അബ്ദുല്‍ മജീദ് അഹ്സനി ചങ്ങാനി, മുനീര്‍ പാഴൂര്‍, ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക് സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ശക്കീര്‍ അരിമ്പ്ര, പി കെ മുഹമ്മദ് ഷാഫി, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

 

Latest