Kerala
ഈ മാസം മുതല്‍ സപ്ലൈകോ കെ റൈസ് എട്ട് കിലോ വീതം വിതരണം ചെയ്യും
കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും

തിരുവനന്തപുരം | സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. റേഷന്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്.
കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്.42-47 നിരക്കില്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്
---- facebook comment plugin here -----