Alappuzha
മകളെ കൊലപ്പെടുത്തി; പിതാവ് പോലീസ് കസ്റ്റഡിയില്‍
കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ആലപ്പുഴ | ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. ഏയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് ജിസ്മോന്‍ എന്ന ഫ്രാന്‍സിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ജിസ്മോന്‍ പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള സ്വാഭാവിക മരണമാണെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവുമായി പിണങ്ങിയ ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.
---- facebook comment plugin here -----