Ongoing News
നാഷനൽ തർത്തീൽ: സിറാജുൽ ഹുദാ വിദ്യാർഥിക്ക് ഒന്നാം സ്ഥാനം
ജൂനിയർ വിഭാഗം ഹിഫ്ള് മത്സരത്തിൽ കുറുവന്തേരി സ്വദേശി മുഹമ്മദ് ശമലാണ് ഒന്നാമതെത്തിയത്

കുറ്റ്യാ ടി | എസ് എസ് എഫ് സംഘടിപ്പിച്ച തർത്തീൽ നാഷനൽ ഹോളി ഖുർആൻ പ്രീമിയോ മത്സരത്തിൽ സിറാജുൽ ഹുദാ സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആൻ വിദ്യാർഥി ഹാഫിള് മുഹമ്മദ് ശമലിന് ഒന്നാം സ്ഥാനം. ജൂനിയർ വിഭാഗം ഹിഫ്ള് മത്സരത്തിലാണ് മുഹമ്മദ് ശമൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സിറാജുൽ ഹുദാ സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിൽ നിന്ന് പത്ത് മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയിരുന്നു. വിശുദ്ധ ഖുർആൻ ഹിഫ്ള് പഠനത്തോടൊപ്പം സി ബി എസ് ഇ സിലബസിൽ എട്ടാം ക്ലാസ് വിദ്യാർഥി കൂടിയാണ് ശമൽ. പഠന, പാഠ്യേതര മേഖലയിൽ മുഹമ്മദ് ശമൽ പുലർത്തുന്ന മികവ് എടുത്തുപറയേണ്ടതാണ്. കുറുവന്തേരി സ്വദേശി പരേതനായ വിളക്കത്താൻ കണ്ടി നിസാർ – പുത്തോളി മിസ്‌രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
---- facebook comment plugin here -----