Kerala
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദം: രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് നിയമോപദേശം
ചാന്‍സിലറായ ഗവര്‍ണര്‍ക്കോ വി സിക്കോ നടപടിയെടുക്കാം. വി സി നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം.

തിരുവനന്തപുരം | കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി രജിസ്ട്രാര്‍ തടസ്സപ്പെടുത്തിയെന്നതിലാണ് നിയമോപദേശം ലഭിച്ചത്.
ചാന്‍സിലറായ ഗവര്‍ണര്‍ക്കോ വി സിക്കോ നടപടിയെടുക്കാം. വി സി നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം.
രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ടുവെന്നുമാണ് ആരോപണം. രജിസ്ട്രാര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായി വി സി രാജ്ഭവന് റിപോര്‍ട്ട് നല്‍കിയിരുന്നു.
---- facebook comment plugin here -----