Connect with us

International

ഇസ്‌റാഈലിലേക്ക് മിസൈല്‍ വര്‍ഷിച്ച് യെമന്‍;നിരവധിയിടങ്ങളില്‍ സൈറന്‍ മുഴങ്ങി

മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു

Published

|

Last Updated

ടെല്‍അവീവ് |  ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി യെമന്‍. ബാലസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പൗരന്‍മാര്‍ക്ക് ഇസ്‌റാഇല്‍ ജാഗ്രത നിര്‍ദേശം നല്‍കി.

മിസൈല്‍ ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ഇസ്‌റാഈലിലെ നിരവധി പ്രദേശങ്ങളില്‍ സൈറനുകള്‍ മുഴങ്ങി. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്‌റാഈലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്വറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍.

 

Latest