Education
എസ് എസ് എല്‍ സി; മികവ് പുലര്‍ത്തി മര്‍കസ് സ്‌കൂളുകള്‍
ഒമ്പത് സ്‌കൂളുകളിലായി 128 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി

കോഴിക്കോട് | മര്‍കസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്‌കൂളുകള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ മിന്നുന്ന വിജയം.
കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൂമ്പാറ ഫാത്തിമാബി മെമ്മോറിയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേരാനെല്ലൂര്‍ അല്‍ ഫാറൂഖിയ ഹയര്‍ സെക്കന്‍ഡറി, മര്‍കസ് പബ്ലിക് സ്‌കൂള്‍ ഐക്കരപ്പടി, മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ കേച്ചേരി, ഒ ഖാലിദ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചൊക്ലി, മര്‍കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍, മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം എന്നീ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു.
കാരന്തൂര്‍ മര്‍കസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99.5 ശതമാനം പേര്‍ വിജയികളായി. ഒമ്പത് സ്‌കൂളുകളിലായി 128 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍, മാനേജ്മെന്റ്, പി ടി എ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.