Connect with us

Kerala

എസ് എസ് എഫ് കേരള കണക്ട് ഗ്രാമ യാത്രക്ക് ബാക്രബൈല്‍ സെക്ടറില്‍ തുടക്കമായി

ഡ്രഗ്‌സ്, സൈബര്‍ ക്രൈം വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന രണ്ടാം ഘട്ട വിദ്യാര്‍ത്ഥി സമരത്തിന്റെ ഭഗമയായാണ് സംസ്ഥാന നേതാക്കള്‍ വിദ്യാര്‍ത്ഥികളെ കാണുന്നത്

Published

|

Last Updated

എസ് എസ് എഫ് കേരള കണക്ട് ഗ്രാമയാത്ര ജില്ലാ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിക്കുന്നു.

മഞ്ചേശ്വരം | എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ ഗ്രാമ യാത്രയായ കേരള കണക്ടിന് ജില്ലയില്‍ തുടക്കമായി. വിവിധ ദിവസങ്ങളിലായി ജില്ലയിലെ 56 സെക്ടര്‍ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

ഡ്രഗ്‌സ്, സൈബര്‍ ക്രൈം വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന രണ്ടാം ഘട്ട വിദ്യാര്‍ത്ഥി സമരത്തിന്റെ ഭഗമയായാണ് സംസ്ഥാന നേതാക്കള്‍ വിദ്യാര്‍ത്ഥികളെ കാണുന്നത്. യൂണിറ്റ് തലം മുതലുള്ള പ്രവര്‍ത്തകരാണ് കേരള കണെക്ടില്‍ സംബന്ധിക്കുന്നത്. ജില്ലാ ഉദ്ഘാടനം മഞ്ചേശ്വരം ഡിവിഷനിലെ ബാക്രബൈല്‍ സെക്ടറില്‍ നടന്നു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സുറൈജി ക്ലാസ്സിന് നേതൃത്വം നല്‍കി.അബ്ദുല്‍ ബാരി മള്ഹരി, ഉമൈര്‍ മള്ഹരി, മുനീര്‍ പോസോട്ട്, ഷഫീഖ് ഹിമമി, നൗഷാദ് സഖാഫി സംസാരിച്ചു. സെക്ടര്‍ സെക്രട്ടറി അമീര്‍ പാത്തൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സെക്ടറുകളില്‍ യാത്ര പര്യടനം നടത്തും.

ശനി ദൈഗോളി, മധൂര്‍, നാളെ ഞായര്‍ കെദുമ്പാടി, മീഞ്ച കുറ്റിക്കോല്‍, ഉദുമ കുണ്ടംകുഴി,ഉദുമ പാണത്തൂര്‍, 15ന് വോര്‍കാടി മഞ്ചേശ്വര്‍ കുഞ്ചത്തൂര്‍ ഉപ്പള ബന്ദിയോട് ചേവാര്‍ നെല്ലിക്കട്ടെ ബദിയടുക്ക കുമ്പടാജെ നാരമ്പാടി കുമ്പള പുത്തിഗെ ഉദുമ ബേക്കല്‍ 16ന് പെര്‍ള, സീതാങ്കോളി, കുമ്പള ഉളുവാര്‍, അംഗടിമോഗര്‍ 16- കാഞ്ഞങ്ങാട് പരപ്പ പഞ്ചാവി , അജാനൂര്‍ നീലേശ്വര്‍ 17ന് കടമ്പാര്‍ മഞ്ചേശ്വര്‍,ഉപ്പള പൈവളികെ,ബായാര്‍ കുമ്പോള്‍, ആദൂര്‍ മുള്ളേരിയ 18ന് മൊഗ്രാല്‍പുത്തൂര്‍ ,ചൗക്കി, വിദ്യാനഗര്‍,ഉദുമ ചെമ്മനാട് ചട്ടഞ്ചാല്‍ മേല്പറമ്പ്,പള്ളിക്കര കുണിയ 22ന് ഉളിയത്തടുക,കാസര്‍ഗോഡ്, ചെങ്കള, ദേലമ്പാടി പള്ളങ്കോട് ചീമേനി എളേരി 23ന് തൃകരിപ്പൂര് പടന്ന വലിയപറമ്പ് ചെറുവത്തൂര്‍ സെക്ടറുകളില്‍ പര്യടനം നടത്തും.

 

Latest