Malappuram
സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന് മഅ്ദിന്‍ എക്‌സലന്‍സി അവാര്‍ഡ്
മഅ്ദിന്‍ അക്കാദമിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയും ഗ്രന്ഥകാരനുമാണ്.

മഅ്ദിന്‍ അക്കാദമിയുടെ എക്സലന്‍സ് അവാര്‍ഡ് സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മാനിക്കുന്നു.
മലപ്പുറം | വിദ്യാഭ്യാസ-കാരുണ്യ സേവന രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലത്തിന് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ്. സ്ത്രീ ശാക്തീകരണത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ക്യൂലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്‌റുമാണ് സൈനുദ്ദീന്‍ നിസാമി. മഅ്ദിന്‍ അക്കാദമിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയും ഗ്രന്ഥകാരനുമാണ്.
മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ആദരവ് സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ് സമ്മാനിച്ചു.
അവാര്‍ഡ് ദാന ചടങ്ങില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പകര, സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി കടാങ്കോട്, എം സി അബ്ദുല്‍ കരീം, എം ദുല്‍ഫുഖാറലി സഖാഫി, സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ, സുബൈര്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, ബഷീര്‍ ഉള്ളണം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ കരീം ഹാജി മേമുണ്ട സംബന്ധിച്ചു.