Connect with us

Kerala

ശബരിമലയിലെ സ്വര്‍ണ്ണത്തട്ടിപ്പ്; പോലീസില്‍ പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം കവര്‍ന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയിലെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട സ്വര്‍ണതട്ടിപ്പ് ആരോപണങ്ങളില്‍ പോലീസില്‍ പരാതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം കമ്മീഷണര്‍ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നല്‍കിയത്. സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം കവര്‍ന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി.

ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് വിഭാഗം പരിശോധന നടത്തിതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്വര്‍ണപ്പാളി മോഷണം സംബന്ധിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍.

 

സ്വര്‍ണപ്പാളി വിഷയത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രത്യേക അന്വേഷണ സംഘം ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest