Connect with us

Kerala

പോലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എ കെ ജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണം: വി ഡി സതീശന്‍

സ്വര്‍ണ്ണക്കവര്‍ച്ചയും സ്വര്‍ണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം പിയെ ആക്രമിച്ചത് സി പി എം ക്രിമിനലുകളും സി പി എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പോലീസും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സി പി എമ്മിന് വേണ്ടി ലാത്തി എടുത്ത പോലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എ കെ ജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണം.

നിരവധി യു ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചയും സ്വര്‍ണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പേരാമ്പ്ര സി കെ ജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പോലീസ് ലാത്തിച്ചാര്‍ജില്‍ പരികികേറ്റ ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്.

---- facebook comment plugin here -----

Latest