Kerala
സഅദിയ്യ ലോ കോളജ് പഠനാരംഭത്തിന് തുടക്കം
അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു

ദേളി | ജാമിഅ സഅദിയ്യക്ക് പുതുതായി അനുവദിച്ച ലോ കോളജ് പ്രഥമ ബാച്ചിന്റെ പഠനാരംഭം സഅദിയ്യ ക്യാമ്പസില്‍ പ്രൗഢമായി. ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ അഞ്ചര പതിറ്റാണ്ട് പിന്നിട്ട സഅദിയ്യയുടെ സ്തുത്യർഹമായ സേവന മേഖലയിലെ പൊന്‍തൂവലാണ് ലോ കോളജ് എന്ന് എം എൽ എ പറഞ്ഞു. വഖ്ഫ് ബോര്‍ഡ് മുന്‍ സി ഇ ഒ അഡ്വ. ബി എം ജമാല്‍ ഓറിയന്റേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. സഅദിയ്യ അക്കാദമിക്കല്‍ ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രസംഗം നടത്തി. അഡ്വ. ഹാഫിള് ഹനീഫ സിങ്കപ്പൂര്‍, എൻജിനീയര്‍ മുഹമ്മദ് കുട്ടി സിങ്കപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി സി സി മെമ്പര്‍ ഹകീം കുന്നില്‍, സഅദിയ്യ ഇന്റര്‍നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി എണിയാടി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഡോ. കബീര്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഷാഫി ഹാജി കീഴൂര്‍, ടി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുസ്സലാം ദേളി, ശറഫുദ്ദീന്‍ പാക്യാര സംബന്ധിച്ചു.
ലോ കോളജ് പ്രിന്‍സിപ്പൽ വി വി ഹെമിന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ പി വി മുസ്തഫ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----