Connect with us

National

ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; നടന്‍ കിച്ച സുദീപിന് ഭീഷണിക്കത്ത്

കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Published

|

Last Updated

ബെംഗളുരു| കന്നഡ സിനിമാ നടന്‍ കിച്ച സുദീപിന് ഭീഷണിക്കത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിച്ച സുദീപ് ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെതിരെ ഭീഷണിക്കത്ത് അജ്ഞാതന്‍ അയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു നടനായ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് ബിജെപി അംഗത്വമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest