Connect with us

Kerala

ആലപ്പുഴ മണ്ണഞ്ചേരിയില്‍ വ്യാഴാഴ്ച റീപോളിംഗ്

വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പു പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിംഗ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  ആലപ്പുഴ മണ്ണഞ്ചേരിയില്‍ റീപോളിംഗ് നടത്താന്‍ തീരുമാനം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അമ്പലക്കടവ് വാര്‍ഡിലെ ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പു പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച റീപോളിംഗ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാര്‍ഡിലേക്കും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാര്‍ഡിലേക്കും ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാര്‍ഡിലേക്കുമുള്ള റീപോളിംഗാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ദിവസം നടക്കുന്നത്.രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് റീപോളിംഗ്. രാവിലെ ആറിന് മോക് പോള്‍ നടക്കും

 

Latest