Kerala
ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്: ലോകായുക്ത ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജി ഹൈക്കോടതി തള്ളി
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.

കൊച്ചി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.
ഫുള്‍ ബഞ്ചിന് വിട്ട ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും ലോകായുക്തക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന പരാതി ലോകായുക്ത ഫുള്‍ ബഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഹരജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് തള്ളിയത്.
---- facebook comment plugin here -----