Kerala
റിഫ്‌ളക്ടര്‍ ജാക്കറ്റ്: വിവാദ ഫോണ്‍വിളിയുടെ പേരില്‍ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും
ഫോണ്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച എറണാകുളം റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടായേക്കും

കൊച്ചി | റിഫ്‌ളക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ എസ് പി ഓഫീസിലേക്കു വിളിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടി ഇന്നുണ്ടാവും.
ഫോണ്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച എറണാകുളം റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടായേക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ രണ്ട് പേര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം ഉണ്ടെന്നാണ് വിവരം. കളമശ്ശേരി പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് റിഫ്‌ളക്ടര്‍ ജാക്കറ്റ് വേണമെന്ന ആവശ്യവുമായി എസ് പി ഓഫീസിലേക്ക് വിളിച്ചത്.
റിപ്പോര്‍ട്ടിംഗ് ഉദ്യോഗസ്ഥനോട് പറയാതെ നേരിട്ട് എസ് പിയെ വിളിച്ചത് അച്ചടക്ക ലംഘനം എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഭാഷാ പ്രയോഗത്തില്‍ എസ് പി ഓഫീസിലെ ജീവനക്കാരനും വീഴ്ചയുണ്ടെന്നാണ് വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയുടേതാണ് അന്വേഷണ റിപ്പോര്‍ട്ട്.