Connect with us

dam alert

സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകളിലാണ് ജലത്തിന്റെ അളവ് സംഭരണശേഷിക്ക് പരമാവധി എത്തിയത്

Published

|

Last Updated

തിരുവനന്തപുരം ‌ സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാല്‍ ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള ഡാമുകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജലത്തിന്റെ അളവ് സംഭരണ ശേഷിയുടെ പരമാവധി എത്തിയാലാണ് റെഡ് അലേര്‍ട്ട്് പുറപ്പെടുവിക്കുക.

നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂള്‍ കര്‍വ്.