barbeque parks
അബൂദബി ബാര്‍ബിക്യൂ ഉദ്യാനങ്ങളില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിർദ്ദേശം
അബൂദബി എമിറേറ്റിലെ ബാര്‍ബിക്യൂ ഉദ്യാനങ്ങളില്‍ നിന്നും ബാര്‍ബിക്യൂ പാകം ചെയ്ത് കഴിക്കുന്നവര്‍ മുന്‍സിപ്പാലിറ്റി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബൂദബി മുന്‍സിപ്പാലിറ്റി അറിയിച്ചു

അബൂദബി | അബൂദബി എമിറേറ്റിലെ ബാര്‍ബിക്യൂ ഉദ്യാനങ്ങളില്‍ നിന്നും ബാര്‍ബിക്യൂ പാകം ചെയ്ത് കഴിക്കുന്നവര്‍ മുന്‍സിപ്പാലിറ്റി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബൂദബി മുന്‍സിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിന് പുറമെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കാത്തു സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യണം. കൂടാതെ എല്ലാ സന്ദര്‍ശകരും ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ കൂട്ടി ചേര്‍ത്തു.
ബാര്‍ബിക്യൂ പാകം ചെയ്യുന്നതിന് അനുവദിച്ചിട്ടുള്ള ഉദ്യാനങ്ങള്‍
അബൂദബി ദ്വീപ്
അബൂദബി ഖലീജുല്‍ അറബ് റോഡില്‍ പാര്‍ക്ക് ഒന്ന്, രണ്ട്, നാല്, അഞ്ചു, ശൈഖ് സായിദ് റോഡില്‍ ഡോള്‍ഫിന്‍ പാര്‍ക്ക്, മുറൂര്‍ റോഡില്‍ സാഫ്രണാ ഗാര്‍ഡന്‍, മുബാറക് ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഫാമിലി പാര്‍ക്ക്, അല്‍ ഹുസ്‌ന സ്ട്രീറ്റ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഫാമിലി പാര്‍ക്ക് , സുല്‍ത്താന്‍ ബിന്‍ സായിദ് സ്ട്രീറ്റ്, ഡല്‍മ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഫോര്‍മല്‍ പാര്‍ക്ക്, അല്‍ സാഹിയ സ്ട്രീറ്റ്, മിന സായിദ് എന്നിവിടങ്ങളിലെ ഹെറിറ്റേജ് പാര്‍ക്ക്, ഖലീജുല്‍ അറബ് സ്ട്രീറ്റ്, അല്‍ ബതീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ അല്‍ സജി ഗാര്‍ഡന്‍സ്, അല്‍ ബതീന്‍ സ്ട്രീറ്റ്, അല്‍ യസ്‌വ സ്ട്രീറ്റ് എന്നിവിടങ്ങളിലെ അല്‍ ബൂം ഗാര്‍ഡന്‍, അല്‍ യസ്‌വ സ്ട്രീറ്റ്, അല്‍ മഖര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ നോഫല്‍ പാര്‍ക്ക്.
മെയിന്‍ ലാന്‍ഡ്
റബദാന്‍ ഏരിയയില്‍ റബദാന്‍ പാര്‍ക്ക്, ഖലീഫ സിറ്റിയില്‍ ഖലീഫ പാര്‍ക്ക്, അല്‍ വത്ബ ഏരിയയില്‍ അല്‍ വത്ബ പാര്‍ക്ക്, ഗാര്‍ഡന്‍, അല്‍ ഖാതിം ഏരിയയില്‍ അല്‍ ഖാതിം പാര്‍ക്ക്, അല്‍ അഡ്‌ലഹ് ഏരിയയില്‍ അല്‍ അഡ്‌ലഹ് പാര്‍ക്ക്, ശംകയില്‍ അല്‍ കടി പാര്‍ക്ക്, അല്‍ ബൈറാക് പാര്‍ക്ക്, അല്‍ ബറാജില്‍ ഗാര്‍ഡന്‍, അല്‍ ഫനൗസ് ഗാര്‍ഡന്‍, യാസ് ഐലന്‍ഡില്‍ ഗേറ്റ് പാര്‍ക്ക്.
അല്‍ ദഫ്‌റ
മദീനത് സായിദില്‍ സായിദ് പബ്ലിക് പാര്‍ക്ക്, അല്‍ ഗയാത്തി സിറ്റിയില്‍ നോര്‍ത്തേണ്‍ ഗാര്‍ഡന്‍, അല്‍ മര്‍ഫ സിറ്റിയില്‍ അല്‍ മര്‍ഫ നാഷണല്‍ പാര്‍ക്ക്, അല്‍ സിലാ സിറ്റിയില്‍ അല്‍ സിലാ പബ്ലിക് പാര്‍ക്ക്.
അല്‍ ഐന്‍ സിറ്റി
അല്‍ സലാമത്തില്‍ അല്‍ സലാമത്ത് ഫാമിലി പാര്‍ക്ക്, അല്‍ ഖിയ’അ ഏരിയയില്‍ അല്‍ ഖിയ’അ ഫാമിലി പാര്‍ക്ക്, അല്‍ നഹില്‍ ഏരിയയില്‍ അല്‍ നഹില്‍ പാര്‍ക്ക് അല്‍ ജിമിയില്‍ അല്‍ മുറൈജിബ് പാര്‍ക്ക്, അല്‍ മൊതറൈദ് ഏരിയയില്‍ അല്‍ സുലൈമി പാര്‍ക്ക്, അല്‍ ഹയര്‍ ഏരിയയില്‍ അല്‍ ഹയര്‍ പാര്‍ക്ക്, അല്‍ ശൈബ് ഏരിയയില്‍ അല്‍ ശൈബ് പാര്‍ക്ക്, അല്‍ ഖസ്‌നഹ് ഏരിയയില്‍ അല്‍ ഖസ്‌നഹ് പാര്‍ക്ക്, റെമഹ് ഏരിയയില്‍ അല്‍ റെമഹ് ഫാമിലി പാര്‍ക്ക്, അല്‍ ഫഖ ഏരിയയില്‍ അ ഫഖ പാര്‍ക്ക്, അല്‍ ഫൊഅഹ് ഏരിയ ഫൊഅഹ് പാര്‍ക്ക്, അല്‍ ഹയര്‍ ഏരിയ എന്റര്‍ടെയ്‌മെന്റ് പാര്‍ക്ക്, ഗ്രീന്‍ മുബസറഹ ഏരിയയില്‍ ഗ്രീന്‍ മുബസറഹ പാര്‍ക്ക്.