Connect with us

Kerala

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; രാവിലെ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചു

ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക.

പുതിയ സമയക്രമം അനുസരിച്ച് റേഷൻ കടകൾ രാവിലെ 9 മുതൽ 12 വരെയും, വൈകുന്നേരം 4 മുതൽ 7 വരെയും പ്രവർത്തിക്കും.

2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 7 വരെയും ആയിരുന്നു കടകൾ പ്രവർത്തിച്ചിരുന്നത്.

Latest