Connect with us

National

രാകേഷ് ടിക്കായത്ത് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍

സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിലെ കിസാന്‍ മോര്‍ച്ചയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ പിടികൂടിയത്. ഡല്‍ഹിയില്‍ നാളെ കര്‍ഷക സമരം നടക്കാനിരിക്കെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നതാണ് ശ്രദ്ധേയം.

സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇതിന് പിന്നാലെ കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കി രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.

നാളെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാനായാണ് രാകേഷ് ടിക്കായത്ത് എത്തിയത്. നാളെ പ്രതിഷേധം തുടങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി-ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പോലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.